ചെന്നൈ: 96-ാമത് മലങ്കര പുനരൈക്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ചെന്നൈ മൊഗപ്പെയറിലെ മാർ ഈവാനിയോസ് നഗറിൽ (മാർ ഗ്രിഗോറിയോസ് കോളജ് കാമ്പസ്) ഖഡ്കി–പൂനെ രൂപത ബിഷപ് ഡോ. മാത്യൂസ് മാർ പക്കോമിയോസ് ഒഐസി ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 17 മുതൽ 19 വരെയാണ് പുനരൈക്യ ദിനാഘോഷങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മെത്രാന്മാർ, വൈദികർ, സന്യസ്തർ, അല്മായർ, യുവജനങ്ങൾ, അഭ്യുദയകാംക്ഷികൾ അയ്യായിരത്തിലധികം പേർ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കും.
പുനരൈക്യ ദിനാഘോഷങ്ങളുടെ ജനറൽ കൺവീനർ മോൺ. ഷാജി വാഴയിൽ, കോ-കൺവീനർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫിനാൻസ് കൺവീനർ ഫാ. ജോഷ്വാ മണിമലപ്പറമ്പിൽ, ഇൻവിറ്റേഷൻ കമ്മിറ്റി കൺവീനർ ഫാ. മാത്യു പള്ളിക്കുന്നേൽ, ഫാ. സ്റ്റീഫൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അജിത് കുറ്റിയിൽ, ഗ്ലോബൽ എംസിഎ പ്രസിഡന്റ് ബൈജു എസ്.ആർ, എപ്പാർക്കിയേൽ എംസിഎ പ്രസിഡന്റ് ജോസ് അലക്സാണ്ടർ, കുഞ്ഞുമോൾ സാം എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഓഫീസ് ഇൻ ചാർജായി കുര്യൻ കാക്കനാട്ട് ചുമതലയേറ്റു.